ഇഞ്ചി ഇവരുടെ ശരീരത്തില്‍ വിഷം പോലെ പ്രവര്‍ത്തിക്കും

0
360

കൊച്ചി :(www.mediavisionnews.in) ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങി ദഹനക്കേടിന് വരെ വീടുകൡല പൊടിക്കൈ ഔഷധങ്ങളില്‍ മുന്തിയ സ്ഥാനമാണ് ഇഞ്ചിക്കുള്ളത്. എന്നാല്‍ എല്ലാവരിലും ഇഞ്ചി കഴിക്കുന്നത് ഒരുപോലെയായിരിക്കില്ല ഫലമുണ്ടാക്കുക. ചിലരിലെങ്കിലും ഔഷധമായ ഇഞ്ചി വിഷത്തെപോലെ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ഇഞ്ചി അപകടകമായി മാറാന്‍ സാധ്യതയുള്ളത് ആര്‍ക്കെല്ലാമാണെന്ന് അറിയാം.

ഇഞ്ചി കയ്യകലത്തില്‍ വെക്കേണ്ടവരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗര്‍ഭിണികളാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ചും അവസാന മാസങ്ങളില്‍ ഇഞ്ചി കഴിക്കാതിരിക്കുന്നതാണ് നല്ലത്. അത് പ്രസവം വേഗത്തിലാക്കാന്‍ പോലും കാരണമായേക്കുമെന്ന് പഠനങ്ങളുണ്ട്. എന്നാല്‍ ആദ്യത്തെ മാസങ്ങളില്‍ ഇഞ്ചി കഴിക്കുന്നതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മാത്രമല്ല ഗുണങ്ങളും ഏറെയാണ്.

ദീര്‍ഘകാലമായി മരുന്നു കഴിക്കുന്നവര്‍ക്കും ഇഞ്ചി അത്ര നല്ലതല്ല. പ്രത്യേകിച്ചും പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് കഴിക്കുന്നവര്‍. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും രക്തസമ്മര്‍ദത്തിനുള്ള മരുന്നുകളും ഇന്‍സുലിനും ഇഞ്ചിയുമായി ചേര്‍ന്ന് അപകടകരമായി കൂട്ടായി മാറുമെന്നാണ് മുന്നറിയിപ്പ്.

രക്തസംബന്ധമായ അസുഖങ്ങളുള്ളവരും ഇഞ്ചികഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇഞ്ചി കഴിക്കുമ്പോള്‍ രക്തത്തിന് കട്ടി കുറയും. ഇത് മുറിവിന്റെ സമയത്ത് ഇത്തരക്കാരില്‍ കൂടുതല്‍ രക്തസ്രാവത്തിന് കാരണമാകും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here