മുംബൈ (www.mediavisionnews.in):ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരാ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുംബൈ താരം സൂര്യകുമാര്‍ യാദവിവെ ഒഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ഇത്തവണ രംഗത്തുവന്നത്.
ഇത്തവണയും തഴയാന്‍ സൂര്യകുമാര്‍ യാദവ് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി റണ്‍സടിച്ചുകൂട്ടുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലും എ ടീമിലും ബി ടീമിലും എല്ലാം അവസരം നല്‍കുമ്പോള്‍ ചില കളിക്കാരെ മാത്രം എന്തിന് തഴയുന്നുവെന്ന് ഹര്‍ഭജന്‍ ചോദിച്ചു.
നേരത്തെ മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനെതിരെയും ഹര്‍ഭജന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും തുടര്‍ച്ചയായി രണ്ട് പരമ്പരകളിലും അന്തിമ ഇലവനില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നതിനെയാണ് ഹര്‍ഭജന്‍ ചോദ്യം ചെയ്തത്. 73 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4920 റണ്‍സടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.