ന്യൂഡൽഹി: (www.mediavisionnews.in) പൗരത്വ ഭേതഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തി പടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേതഗതി നിയമ നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുപരിപാടിക്കിടെയായുരുന്നു പരാമര്‍ശം.
‘കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മറ്റ് മന്ത്രിമാരും വെള്ളിയാഴ്ച എന്നെ വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് അവർ നിർബന്ധിച്ചപ്പോൾ, ക്രിസ്തുമസിന് ശേഷം എന്നെ കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തുമെന്നും മേഘാലയയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും ഞാൻ അവർക്ക് ഉറപ്പ് നൽകി’ -അമിത് ഷാ
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലെ പ്രക്ഷോഭത്തില്‍ സ്ഥിതി കൂടുതല്‍ കലൂഷിതമായിരിക്കുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ചു ആളില്ല ട്രെയിനുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. റോഡുകള്‍ തടസ്സപ്പെടുത്തി ഗതാഗതവും ട്രെയിന്‍ സര്‍വീസും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. മേഘാലയയിൽ ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കാൻ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.