ബംഗളൂരു: (www.mediavisionnews.in) ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്ന് മഅ്ദനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മകന് അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്
പ്രിയ സഹോദരങ്ങളെ,
മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.
വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതൽ അതിശക്തമായ ഛർദ്ദിയും തലചുറ്റലും ഒപ്പം B.P യും വളരെ കൂടുതൽ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാവരുടെയും പ്രത്യേക പ്രാർത്ഥന ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്ന.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക