അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്‌മ: സഹായധനം നല്‍കി

0
232

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ നവംബർ മാസത്തിലെ ചികിത്സാ സഹായധനം നാല് പേർക്ക് കൂടി അനുവദിച്ചു.

രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൊർക്കാടി പഞ്ചായത്തിലെ ബരാകൊട്ടമാർ സ്വദേശിനിയായ കിഡ്നി രോഗി, കുമ്പള പഞ്ചായത്തിലെ പെർവാഡ് സ്വദേശിയായ ക്യാൻസർ രോഗി, മഞ്ചേശ്വരം പഞ്ചായത്തിലെ ഹോസബട്ട് സ്വദേശിയായ കിഡ്നി രോഗി, പുത്തിഗെ പഞ്ചായത്തിലെ ഉജംപദവ് സ്വദേശിനിയായ കാൻസർ രോഗി എന്നിവർക്കാണ് സഹായധനം അനുവദിച്ചത്.

ഇവരിൽ രണ്ടു കുടുംബങ്ങൾക്ക് മരണാനന്തരം തുക കൈമാറി. ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം ചികിത്സാ പദ്ധതിയുടെ ഭാഗമായി ഇത് വരെ 28 പേർക്ക് ചികിത്സാ സഹായം നൽകി. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ ക്യാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിൽ പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നത്.

ശിഫാഹു റഹ്‌മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹനീഫ ചള്ളങ്കയം ഉൽഘാടനം ചെയ്തു. ശിഫാഹു റഹ്‌മ കോ-ഓർഡിനാറ്റർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു. ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, കലന്തർ ഷാ ബന്തിയോട്, അബൂബക്കർ ഹാജി പെർവാടി, റസാഖ് നൽക്ക, സുനൈഫ്‌ പേരാൽ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here