സ്‌കൂളില്‍ പള്ളി പൊളിക്കുന്നതു പുനരാവിഷ്കരിച്ചതിന് ആർഎസ്എസ് നേതാക്കൾക്കെതിരെ കേസ്

0
177

മംഗളൂരു: (www.mediavisionnews.in) ബാബറി മസ്ജിദ് തകർത്ത സംഭവം സ്കൂളിൽ പുനരാവിഷ്‌കരിച്ചതിന് ആർഎസ്എസ് നേതാക്കൾക്കെതിരെ കേസെടുത്തു. കല്ലടക്ക ശ്രീരാമ വിദ്യാകേന്ദ്ര സ്കൂൾ ഉടമയും ആർഎസ്എസ് ദക്ഷിണ–മധ്യ മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കല്ലട്ക്ക പ്രഭാകർ ഭട്ട്, സ്കൂൾ ഭരണ സമിതി പ്രസിഡന്റ് നാരായൺ സോമയാജി, കൺവീനർ വസന്ത‌് മാധവ‌്, അംഗം ചിന്നപ്പ കോട്ടിയാൻ എന്നിവർക്കെതിരെയാണ‌ു ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്തത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ പരാതിയിലാണ‌ു കേസ്. മതസ്പർധ വളർത്താനും സാമുദായിക സൗഹാർദം തകർക്കാനും ശ്രമിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണു കേസ്.കഴിഞ്ഞ ദിവസം സ്കൂൾ വാർഷികാഘോഷത്തിനിടെ കേന്ദ്ര–സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണു വിദ്യാർഥികളെ പങ്കെടുപ്പിച്ചു ബാബറി മസ്ജിദിന്റെ തകർച്ച പുനരാവിഷ്കരിച്ചത്. ജയ് ശ്രീറാം വിളിച്ചു കൊണ്ടു വിദ്യാർഥികൾ സ്കൂൾ മൈതാനത്തിനു നടുവിൽ ബാബറി മസ്ജിദിന്റെ ചിത്രമുള്ള കൂറ്റൻ ബാനർ തകർക്കുന്നതായിരുന്നു പരിപാടി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു വിവാദമായത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here