വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍

0
206

റിയാദ്: (www.mediavisionnews.in) മക്കയിലെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍. വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അസഭ്യം പറഞ്ഞുമാണ് സംഘപരിവാര പ്രവര്‍ത്തകന്‍ കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബാങ്കേര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ പോസ്റ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടങ്കിലും ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് സഹിതം സൗദി ഇന്റലിജന്‍സില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളുടെ താമസസ്ഥലത്തെത്തി പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്.

ദമ്മാമിലെ ഗള്‍ഫ് കാര്‍ട്ടണ്‍ കമ്പനിയില്‍ ജോലിചെയ്യുന്ന സംഘപരിവാര പ്രവര്‍ത്തകനായ ഹരീഷിനെ മതനിന്ദ പ്രകടമാക്കുന്ന പോസ്റ്റിട്ടതിന് കമ്പനി അധികൃതര്‍ തൊഴില്‍കരാര്‍ റദ്ദാക്കി ജോലിയില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. മറ്റു നടപടികള്‍ക്കായി പൊലിസ്, തൊഴില്‍മന്ത്രാലയം, സൗദി അധികൃതര്‍ എന്നിവരെ അറിയിച്ചതായും കമ്പനി ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മെഷാരി എ.എം അല്‍ജാബര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here