ദില്ലി: (www.mediavisionnews.in) വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ തയ്യാറാക്കാന്‍ ബിഹാറിലെ ബുക്സര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
അടുത്ത 25 ദിവസത്തിനുള്ളില്‍ പത്തു തൂക്കുകയറുകള്‍ തയാറാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ബുക്സര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ എവിടെനിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയാവും ഉടന്‍ നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ വിവിധ ജയിലുകളിലേക്ക് തൂക്കുകയര്‍ തയാറാക്കി നല്‍കുന്നത് ബുക്സറില്‍ നിന്നാണ്. മൂന്നു ദിവസമാണ് ഒരു തൂക്കുകയര്‍ തയ്യാറാക്കാന്‍ വേണ്ടിവരുന്നത്. പരുത്തിനൂല്‍ കൊണ്ടാണ് കയറുകള്‍ ഉണ്ടാക്കുന്നത്. 7200 നൂലുകളാണ് ഒരു കയറില്‍ ഉണ്ടാവുക. 150 കിലോഗ്രാം വരെ ഭാരം ഇതിനു വഹിക്കാനാവും.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക