റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമിന്‍സിനെ റാഞ്ചി കൊല്‍ക്കത്ത

0
192

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച് വിളിച്ചശേഷമാണ് 15.5 കോടി നല്‍കി കമിന്‍സിനെ കൊല്‍ക്കത്ത റാഞ്ചിയത്.

ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെ ഡല്‍ഹി ക്യാപിറ്റല്‍ 1.50 കോടി നല്‍കി സ്വന്തമാക്കി. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന് 5.50 കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.

കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ മൂന്ന് മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു ഉത്തപ്പയുടെ അടിസ്ഥാന വില.ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 5.25 കോടി രൂപയ്ക്കാണ് മോര്‍ഗനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

ഓസ്ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 4.40 കോടിയ്ക്കാണ് ബാംഗ്ലൂര്‍ ഫിഞ്ചിനെ ടീമിലെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here