മം​ഗലാപുരത്ത് കുടങ്ങിയ മലയാളി വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കും

0
210

തിരുവനന്തപുരം : (www.mediavisionnews.in) നിരോധനാജ്ഞ പ്രഖ്യാപിച്ച മം​ഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു. കെഎസ്ആർടിസി ബസുകളിൽ പൊലീസ് സുരക്ഷയോടെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മം​ഗലാപുരത്തെ പമ്പ്‌വെല്‍ സർക്കിളിൽ കെഎസ്ആർടിസി ബസുകൾ എത്തും.

നാട്ടിലേക്ക് വരാൻ ഉദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ കയറി കേരളത്തിലേക്ക് വരാം. പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർ​ഗോഡ് എത്തിക്കാനാണ് നീക്കം. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസർ​ഗോഡ് ജില്ലാ കളക്ടർ മം​ഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മം​ഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ മം​ഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. മം​ഗലൂരിൽ ഇന്നു വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പകലും കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്. മം​ഗലാപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോ​ഗത്തിലാണ് കർഫ്യൂവിന് ഇളവ് നൽകാൻ തീരുമാനിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here