കൊല്‍ക്കത്ത (www.mediavisionnews.in) :മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും പിന്നീട് പിന്‍മാറി. അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ നഷ്ടപരിഹാരം നല്‍കൂവെന്നായിരുന്നു യെദ്യൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന മമതയുടെ പ്രഖ്യാപനം.
കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരുടേയും കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ വീതം ചെക്കുകള്‍ നല്‍കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.