മംഗളൂരു: (www.mediavisionnews.in) പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ് സി.ഐ.ഡി അന്വേഷിക്കും. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ടത്. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗലൂരുവിലുണ്ടായ പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് നിറയൊഴിച്ചത്. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മല്‍സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീല്‍, വെല്‍ഡര്‍ ജോലി ചെയ്യുന്ന നൗഷിന് കുഡ്രോളി എന്നിവരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് പൊലീസിന് നേരെ ഉയരുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.