പൗരത്വ ഭേദഗതി ബില്ലില്‍ ഒറ്റക്കെട്ട്; മുഖ്യമന്ത്രിയുമായി സംസാരിക്കും -ചെന്നിത്തല

0
192

തിരുവനന്തപുരം (www.mediavisionnews.in) : കേന്ദ്ര സർക്കാറിന്‍റെ പൗരത്വ നിയമഭേദഗതിക്കെതിരെ സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി നിയമപരമായി പോരാടുമെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സുപ്രീംകോടതിയിൽ കക്ഷിചേരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ ചെന്നിത്തല അഭ്യർഥിച്ചു. സാധ്യമായ എല്ലാവേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ്. മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ…

Posted by Ramesh Chennithala on Thursday, December 12, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here