തിരുവനന്തപുരം (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം സർക്കാരുമായി ചേർന്ന് സമരം ചെയ്തതിൽ യുഡിഎഫിൽ ഉണ്ടായ അതൃപ്തി പരിഹരിച്ചതായി കൺവീനർ ബെന്നി ബെഹനാൻ. ഒരു സന്ദേശം കൊടുക്കുക എന്നതായിരുന്നു ഇന്നലത്തെ സമരത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് പിന്നിൽ പോയി നിന്ന് സമരം നടത്താൻ യു.ഡി.എഫ് ഇല്ലെന്നും ഇടതുപക്ഷവുമായി ഒന്നിച്ച് ഇനി സമരമുണ്ടാകില്ലെന്നും ബെന്നി ബെഹ്‍നാന്‍ അറിയിച്ചു.
പൌരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരും എല്‍.ഡി.എഫുമായി സംയുക്ത പ്രക്ഷോഭം നടത്തിയതിനെതിരെ യു.ഡി.എഫ് നേതൃയോഗത്തിൽ വിമർശനമുയര്‍ന്നതിനെത്തുടര്‍ന്നാണിത്. അതൃപ്തി അറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്ന് ഇന്നലെ വിട്ടുനിന്നിരുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് തീരുമാനമെടുത്തതെന്ന് ഘടകകക്ഷികൾ വിമശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.