പട്ടാപ്പകല്‍ സായംസന്ധ്യയായി, വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ വിസ്മയം കണ്ട് മലയാളികള്‍

0
166

കാസര്‍കോട് / തിരുവനന്തപുരം: (www.mediavisionnews.in) പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്.  ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി.

9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിച്ചത് ആബാലവൃദ്ധം ജനങ്ങളാണ്.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.

ചെറുവത്തൂരിന് പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here