ഗൂഗിൽപേ ഉപഭോക്താക്കൾ സൂക്ഷിക്കുക ! മഞ്ചേശ്വരത്തെ യുവാവിന് നഷ്ടമായത് മുപ്പതിനായിരം രൂപ

0
195

മഞ്ചേശ്വരം (www.mediavisionnews.in) : ഗൂഗിൾപേ പണമിടപാട് നടത്തുന്നവർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ നമ്മുടെ പണം ഓൺലൈൻ തട്ടിപ്പുകാർ കവരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഉദ്യാവറിലെ ഒരു യുവാവിന് നഷ്ടമായത് 31,000 രൂപ.

പണം നഷ്ടമായ ഉദ്യാവറിലെ അഹമ്മദ് റാഫി പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്തിന് ഗൂഗിൾ പേ വഴി 1500 രൂപ ട്രാൻസ്ഫർ ചെയ്തപ്പോൾ നമ്പർ മാറിയതിനാൽ ഇടപാട് പൂർത്തിയാകാതെ വരികയും 1500 രൂപ ക്യാഷ് ബാക്ക് ലഭിക്കാതിരിക്കുകയുമുണ്ടായി.

തുടർന്ന് ഗൂഗിൾ പേ കസ്റ്റമർകെയറുമായി ബന്ധപ്പെടാൻ അറിയാത്തതിനാൽ ജെസ്റ്റ് ഡയലിൽ നിന്ന് നൽകിയ നമ്പറിൽ വിളിച്ച് ഗൂഗിൾ പേ റെപ്രസെന്റേറ്റീവുമായി സംസാരിക്കുകയായിരുന്നു. ഇയാൾ സംസാരത്തിനിടെ ഒരു പാട് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇല്ലാത്ത കോഡ് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇങ്ങനെയൊരു നമ്പർ ഇല്ലെന്ന് റാഫി പറയുകയും എന്നാൽ ഒന്ന് കോഡ് പറയൂ എന്നാവശ്യപ്പെടുകയുമായിരുന്നു. ഫോൺ കട്ട് ചെയ്ത സമയമാണ് റാഫിക്ക് താൻ ചതിക്കപ്പെട്ടുവെന്ന വിവരം മനസില്ലായത്. തുടർന്ന് 31,000 രൂപ പിൻവലിച്ചതായുള്ള സന്ദേശവും വന്നു. ഗൂഗിൾ പേ ഉപയോഗിക്കുന്നവരും മറ്റു മൊബൈൽ ബാങ്കിംങ്ങ് നടത്തുന്നവരും സൂക്ഷിക്കുക.

തട്ടിപ്പുകാർ നമ്മുടെ പിന്നാലെയുണ്ട്. സംഭവത്തിൽ റാഫി മഞ്ചേശ്വരം പൊലിസിൽ പരാതി നൽകി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here