കുമ്പള കളത്തൂർ സ്വദേശിയെ മംഗളൂരുവിൽ കൊലപ്പെടുത്തിയ പ്രതി ഉള്ളാൾ പൊലീസിൽ കീഴടങ്ങി

0
228

മംഗളൂരു: (www.mediavisionnews.in) മലയാളി യുവാവിനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കുമ്പള കളത്തൂർ പള്ളം അനന്ത ശർമയുടെ മകൻ സി.എച്ച്.സുദർശനെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി തൊക്കോട്ട് കാപ്പിക്കാടെ ഡി.കെ.രക്ഷിത് ആണ് ഉള്ളാൾ പൊലീസിൽ കീഴടങ്ങിയത്.

വെള്ളിയാഴ്ചയാണു സുദർശൻ കൊല്ലപ്പെട്ടത്. പ്രതിയുടെ സുഹൃത്തായ യുവതിയും ഇതര സമുദായത്തിൽ പെട്ട യുവാവും ട്രെയിനിൽ സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു സുദർശനാണു ചിത്രീകരിച്ചു പ്രചരിപ്പിച്ചതെന്നു സൂചന ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം സംസാരിച്ചു തീർക്കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയാണു സുദർശനെ കൊലപ്പെടുത്തിയതെന്നു പ്രതി മൊഴി നൽകി.രക്ഷിതിന്റെ മഡ്യാറിലെ വാടക വീട്ടിൽ എത്തിച്ചാണു സുദർശനെ കൊലപ്പെടുത്തിയത്. തുടർന്നു മൃതദേഹം ഉള്ളാൾ ഉല്ലബയൽ കാർഷിക ഗവേഷണ കേന്ദ്രത്തിനു സമീപം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. ഇതിനു ശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here