കാസറഗോഡ് ബ്ലോക്ക്‌ കേരളോത്സവം: വനിത കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യന്മാർ

0
278

ബദിയടുക്ക : (www.mediavisionnews.in) ബദിയടുക്ക ബോൽക്കട്ട ഗ്രൗണ്ടിൽ വെച്ച് നടന്ന കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത് കേരളോത്സവം വനിതാ വിഭാഗം കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യൻമാരായി. ഉമ്മു ജമീല, ധന്യശ്രീ, അർഷാന, രമ്യ, വിദ്യാശ്രീ, ഭവ്യശ്രീ, ലാവണ്യ, പ്രജ്ഞ, അനുസ്മിത അക്ഷത, അശ്വിത എന്നിവർ അടങ്ങിയ ടീം ആണ് ചാമ്പ്യന്മാരായത്.

പരിശീലകൻ ജുബൈർ കുമ്പളയുടെ കീഴിൽ അണിനിരന്ന ടീം ഒലിവ് കുമ്പള ഗ്രാമപഞ്ചായത്തിനെ പ്രതിനീതികരിച്ചാണ് മത്സരിച്ചത്, ജില്ലാ തല മത്സരങ്ങൾ ഡിസംബർ അവസാനവാരം നടക്കും. പഞ്ചായത് തലത്തിലും ബ്ലോക്ക് തലത്തിലും തുടർച്ചയായി വിജയം കൈവരിച്ച ടീമിനെ ഒലിവ് ജി.സി.സി കമ്മിറ്റി അഭിനന്ദിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here