കാസർകോട്: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷിവിസ്താരം കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ടി.കെ.നിർമല മുമ്പാകെ പൂർത്തിയായി. 2013 ഒക്ടോബർ 24-ന് രാത്രി പതിനൊന്നോടെ ഉപ്പള മണ്ണംകുഴിയിലെ ക്വാർട്ടേഴ്‌സിന് മുന്നിൽെവച്ച് കാറോടിച്ചുവരികയായിരുന്ന മുത്തലിബിനെ കാലിയ റഫീഖ്, ഷംസുദ്ദീൻ എന്നിവർ വാൾകൊണ്ട് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിെയന്ന കേസിലാണ് വിചാരണ പൂർത്തിയായത്. മൃതദേഹപരിശോധനാ റിപ്പോർട്ടിൽ വെട്ടും കുത്തും വെടികൊണ്ടതുമായി ആകെ 64 മുറിവുകളുണ്ടായിരുന്നു.
മുഹമ്മദ് റഫീഖ്, മൻസൂർ അഹമ്മദ്, സയ്യിദ് ആസിഫ്, മുഹമ്മദ് അൻസാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സംഭവത്തിന് സാക്ഷിയായ മുത്തലിബിന്റെ ഭാര്യ തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാർ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ മജിസ്‌ട്രേറ്റ്, പോലീസ് സർജൻ എന്നിവരടക്കം ആകെ 82 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു. 78 രേഖകളും 27 മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കുറ്റവാളിയായിരുന്ന കാലിയ റഫീഖ് വിചാരണതുടങ്ങും മുൻപുതന്നെ കൊല്ലപ്പെട്ടിരുന്നു. കാലിയ റഫീഖിനെ കർണാടകയിൽവെച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. മുത്തലിബാണ് തന്നെ കേസിൽ കുടുക്കിയതെന്ന് കരുതി കാലിയ റഫീഖും കൂട്ടാളികളും ചേർന്ന് ആസൂത്രിതമായി മുത്തലിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.