ഉപ്പളയില്‍ യുവാവിനെ വെട്ടിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം ഊര്‍ജ്ജിതം

0
198

ഉപ്പള(www.mediavisionnews.in) :ഉപ്പളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന. അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉപ്പള ഹനഫി പള്ളിക്ക് സമീപത്തെ മുസ്തഫ(45)ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി ജിം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉപ്പളക്ക് സമീപത്തെ ഒരു ദമ്പതികളുടെ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് തീര്‍ക്കാന്‍ മുസ്തഫയും ഉണ്ടായിരുന്നു. മുസ്തഫ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചു എന്നാരോപിച്ച് ദമ്പതികളുടെ മകന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇന്നലെ മൊഴിയെടുക്കാന്‍ എത്തിയ പോലീസിനോട് മുസ്തഫ ഇക്കാര്യം വെളിപ്പെടുത്തി.

ഉപ്പളയിലെ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി മുസ്തഫയെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാറിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ല. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ കാറില്‍ നിന്നിറങ്ങി മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here