ഉപതിരഞ്ഞെടുപ്പ്: കാസര്‍കോട് ഹൊന്നമൂലയിൽ ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി; മാലോം വാര്‍ഡും തെരുവത്തും യുഡിഎഫ് നിലനിര്‍ത്തി

0
177

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ രണ്ടെണ്ണം യു ഡി എഫ് നിലനിര്‍ത്തി. ഒരു വാര്‍ഡ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു.

കാസര്‍കോട് നഗരസഭയിലെ ഹൊന്നന്‍മൂല വാര്‍ഡാണ് ഇടതുമുന്നണി പിടിച്ചെടുത്തത്..മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി 141 വോട്ടിന്റ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.അതേ സമയം നഗരസഭയിലെ തന്നെ തെരുവത്ത് വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി.225 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചത്.ബളാല്‍ ഗ്രാമപഞ്ചായത്തിലെ മാലോം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി നിലനിര്‍ത്തി.598 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് കേരള കോണ്‍ഗ്രസിലെ ജോയി മൈക്കിള്‍ മോലോത്ത് നിന്നും വിജയിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here