ഉദ്യോഗസ്ഥരുടെ അനാസ്ഥ; മഞ്ചേശ്വരത്ത് യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

0
164

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം കെഎസ്ഇബി പരിധിയിൽ വൈദ്യുതി മെയിന്റനൻസിന്റെ പേര് പറഞ്ഞും, പരാതി പറയാൻ എത്തുന്ന ജനങ്ങളോട് അപമര്യാദയായി പെരുമാറുകയും, ജനങ്ങളെ ബുദ്ദിമുട്ടിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

തുടർന്നുള്ള ചർച്ചയിൽ രണ്ട് ദിവസത്തേക്ക് മൈന്റൈനൻസ് വർക്ക് മാറ്റി വെക്കാൻ യുത്ത് ലീഗ് ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ ഇടപെടുകയും ചെയ്തു. യുത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുഖ്താർ എ, മുസ്തഫ ഉദ്യാവർ, അബ്ദുള്ള ഗുഡ്ഡഗേരി, സിദ്ദീഖ് മഞ്ചേശ്വരം, മജീദ് മച്ചംപാടി, റിയാസ് ഉദ്യാവർ, ഇർഷാദ് ചെക്ക്പോസ്റ്റ്, ആസിഫ് ശൈഖ് എന്നിവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here