വോട്ടര്‍ അറിയാതെ പേര് വിവരങ്ങള്‍ തിരുത്താം; ഇ.വി.പിയില്‍ ഗുരുതര വീഴ്ച

0
206

കോഴിക്കോട്(www.mediavisionnews.in):പിഴവുകള്‍ ഇല്ലാതെ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (ഇ.വി.പി) മൊബൈല്‍ അപ്ലിക്കേഷനില്‍ ഗുരുതര പിഴവുകള്‍. വോട്ടര്‍ പട്ടകയില്‍ സ്വയം തിരുത്തല്‍ വരുത്താന്‍ കഴിയുന്ന അപ്ലിക്കേഷനിലൂടെ ഒരാള്‍ക്ക് അയാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഏതു വോട്ടറുടേയും വിവരങ്ങള്‍ തിരുത്താനും ചിത്രങ്ങള്‍ മാറ്റാനും കഴിയും. പേരും വിവരങ്ങളും തങ്ങളറിയാതെ മാറ്റിയെന്ന് കാണിച്ച് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി.

വോട്ടറുടെ പേരും ചിത്രവും മറ്റൊരാള്‍ മാറ്റിയാല്‍ അത് തിരുത്താന്‍ പ്രയാസമാണ്. പട്ടികയിലെ വിവരങ്ങളുമായി ഈ നമ്പര്‍ ലിങ്ക് ആവുന്നതോടെ യഥാര്‍ത്ഥ വ്യക്തിയുടെ നമ്പര്‍ ഉപയോഗിച്ച് തെറ്റ് തിരുത്താന്‍ കഴിയാതെ വരും. ഒരു തവണ ലിങ്ക് ആയ മൊബൈല്‍ നമ്പര്‍ പിന്നീട് മാറ്റാന്‍ അപ്ലിക്കേഷനില്‍ ഓപ്ഷനുമില്ല.

എന്നാല്‍ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറം മീണ അറിയിച്ചു.

മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നടപടി പൂര്‍ത്തിയാക്കിയാലും ബി.എല്‍.ഔ മാര്‍ വീടുകളിലെത്തി തിരുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കുമെന്നും അതിന് ശേഷമേ അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കൂവെന്നും ടിക്കാറാം മീണ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here