വാമഞ്ചൂര്‍ ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ കടത്തിയ മൂന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

0
175

മഞ്ചേശ്വരം: (www.mediavisionnews.in) സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മൂന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടിച്ചു. ഇത് കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. ഒരു ലക്ഷം രൂപ വില വരുന്ന പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇന്നലെ രാത്രി 9മണിയോടെ വാമഞ്ചൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സച്ചിതാനന്ദനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിറക് വശത്തെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് മൂന്ന് വലിയ ഭാഗുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉല്‍പ്പന്നങ്ങള്‍. ഇതേ ബസില്‍ പല പ്രാവശ്യം പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നേരത്തെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ലഗേജ് സൂക്ഷിക്കുന്ന സ്ഥലം ബസ് ജീവനക്കാര്‍ തുറന്നുകാട്ടിയിരുന്നില്ല. ഇന്നലെ നിര്‍ബന്ധിച്ച് തുറപ്പിക്കുകയായിരുന്നുവത്രെ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here