ലോറിക്ക്‌ അള്ള്‌ വച്ച്‌ മുംബൈയില്‍ ഉപ്പള സ്വദേശിയെ കൊള്ളയടിച്ചു

0
197

ഉപ്പള (www.mediavisionnews.in) : മുംബൈയില്‍ നിന്നു സംസ്ഥാനത്തേക്കുള്ള ചരക്കു ലോറികള്‍ കൊള്ളയടിക്കുന്നത്‌ ഇടവേളക്കു ശേഷം വീണ്ടും പതിവായിക്കൊണ്ടിരിക്കുന്നു.

മുംബൈയില്‍ നിന്നു കഴിഞ്ഞ ദിവസം സാധനങ്ങളുമായി തൃശൂര്‍ പെരുമ്പാവൂരിലേക്കു തിരിച്ച ലോറിക്ക്‌ അള്ളു വച്ചു ടയര്‍ കേടാക്കിയ ശേഷം ഓട്ടോയില്‍ പിന്തുടര്‍ന്ന എട്ടംഗ സംഘം ഡ്രൈവര്‍ ഉപ്പള ശാന്തിഗുരി പുളിക്കുത്തിയിലെ മൊയ്‌തീന്‍ കുഞ്ഞിയെ കൊള്ളയടിച്ചു.

മൊയ്‌തീന്‍ കുഞ്ഞിയുടെ പക്കലുണ്ടായിരുന്ന 12,000 രൂപയും 14,000 രൂപയുടെ മൊബൈലും കൂടെയുണ്ടായിരുന്ന സഹായിയും ഡ്രൈവറുമായ ആളുടെ ഡ്രൈവിംഗ്‌ ലൈസന്‍സും അക്രമികള്‍ കൊള്ളയടിച്ചു. രാത്രിയായതിനാലും മുംബൈ പൊലീസില്‍ പരാതിപ്പെട്ടാല്‍ കേസു തീര്‍പ്പാകുന്നതു വരെ ചരക്കുമായി ലോറി പൊലീസ്‌ സ്റ്റേഷനില്‍ നിറുത്തേണ്ടി വന്നേക്കുമെന്നതിനാലും മൊയ്‌തീന്‍ കുഞ്ഞി ലോറി ഓടിച്ചു നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്നു കുമ്പള പൊലീസില്‍ പരാതി നല്‍കിയ ശേഷം സാധനങ്ങളുമായി തൃശൂരിലേക്കു തിരിച്ചു.

മുംബൈയില്‍ നിന്നു ഗോവ റൂട്ടില്‍ 20 കിലോ മീറ്റര്‍ എത്തിയപ്പോഴായിരുന്നു അക്രമമെന്നു മുഹമ്മദ്‌ കുഞ്ഞി പറഞ്ഞു. ഇതിനിടയില്‍ പിന്തുടര്‍ന്ന ഓട്ടോ ലോറി നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചുപോയ ലോറിയെ മറികടന്ന ഓട്ടോ ലോറിക്കു കുറുകെയിടുകയായിരുന്നുവെന്നു പറയുന്നു.

മുഹമ്മദ്‌ കുഞ്ഞിയുടെയും സഹായിയുടെയും വസ്‌ത്രങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍, കത്തി എന്നിവയും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടു പോയതായി പറയുന്നു. മുഹമ്മദ്‌ കുഞ്ഞിയുടെ സ്വന്തം ലോറിയാണ്‌ കവര്‍ച്ചക്കിരയായത്‌.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here