രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും കുറവ്; ജി.ഡി.പി അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്; ഏറ്റവും താഴ്ന്ന അവസ്ഥ ഇതാദ്യം

0
167

ന്യൂദല്‍ഹി(www.mediavisionnews.in):രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച് താഴേക്ക് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എസ്.ബി.ഐ, നൊമുറ ഹോള്‍ഡിങ്‌സ്, ക്യാപിറ്റല്‍ എകണോമിക്‌സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ് അവയുടെ വളര്‍ച്ച. ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നവംബര്‍ 29 നാണ് വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുക.

ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്പത്തിക വളര്‍ച്ച.

ആര്‍.ബി.ഐ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കമ്പനികള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

‘ഡിസംബറില്‍ ആര്‍.ബി.ഐ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. എന്നാല്‍, അത്തരം പ്രഖ്യാപനങ്ങളൊവന്നും വേഗത്തിലുള്ള സാമ്പത്തിക ഉണര്‍വിന് സഹായകമായേക്കില്ല’, എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനായെന്നും കമ്പനികള്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറെടുക്കുകയാണെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ രാജ്യം നേരിടുന്ന പ്രതിസന്ധി രൂക്ഷമാവുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here