ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്തിന്റെ സമ്പത്തിക വ്യവസ്ഥ വളരെയധികം ആശങ്കാജനകമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 4.5 ശതമാനമായി താഴ്ന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം. ഇന്നലെ രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സ്റ്റാസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5ലേക്ക് താഴ്ന്നു.89 ശതമാനമാണ് രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച.ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലന്നും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളൊന്നും ഗുണംചെയ്തില്ലെന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകളെന്നും മന്‍മോഹന്‍സിങ് പ്രതികരിച്ചു.
ഇപ്പോള്‍ രാജ്യത്ത് കാണുന്നത് ഭയമുള്ള സാഹചര്യമാണ് അതില്‍ നിന്ന് ആത്മവിശ്വാസമുള്ള അവസ്ഥയിലേക്ക് സമ്പാത്തിക വളര്‍ച്ച മാറേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും സര്‍ക്കാറിനെ വിമര്‍ശിച്ചു.രാജ്യത്തിന്റെ സമ്പത്തിക വ്യവസ്ഥയെ ‘കോമ’യിലേക്ക് തള്ളിവിടുകയാണെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ ബിജെപി ആഘോഷിക്കുന്നത് ഗോഡ്‌സെയെ ഉപയോഗിച്ചുള്ള വിഭജന രാഷ്ട്രീയമാണന്നും അദ്ദേഹം പ്രതികരിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക