രണ്ട് തലയും മൂന്ന് കൈകളുമായി കുഞ്ഞ് ജനിച്ചു; ബോധരഹിതയായി അമ്മ

0
220

മധ്യപ്രദേശ് രണ്ട് തലയുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. മധ്യപ്രദേശ് സ്വദേശിയായ ബബിത അഹിവാർ എന്ന 23കാരിയാണ് ജില്ലാ ആശുപത്രിയിൽ രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഒരു ഉടലും രണ്ട് തലയുമുള്ള കുഞ്ഞിന് മൂന്ന് കൈകളുമുണ്ട്. 3.3 കിലോയാണ് കുഞ്ഞിന്റെ ഭാരം. സ്കാനിംഗിൽ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതറിഞ്ഞ് ബബിതയും ഭർത്താവും ഏറെ സന്തോഷിച്ചു. എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാത്തതിനെ തുടർന്നാണ് സയാമീസ് ഇരട്ടയായി കുഞ്ഞ് ജനിച്ചത്. 36-ാമത്തെ ആഴ്ചയിലാണ് സയാമീസ് ഇരട്ടകളാണെന്ന് തിരിച്ചറിയുന്നത്.

പ്രസവശേഷം ഇരട്ടതലയുള്ള കുഞ്ഞിനെ കണ്ട് ബബിത ബോധരഹിതയായി. കൂലിപണിക്കാരനാണ് ബബിതയുടെ ഭർത്താവ്. കുഞ്ഞിന് വിദഗ്ധ ചികിൽസ നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇവരുടെ സാമ്പത്തികസ്ഥിതി മോശമാണ്.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ഇത്തരം കുഞ്ഞുങ്ങൾക്ക് അധികം കാലം ആയുസില്ലെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here