മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സമ്മേളനം ഡിസംബർ 3 ന്

0
330

ഉപ്പള: (www.mediavisionnews.in) “നേരിനായ് സംഘടിക്കുക നീതിക്കായി പോരാടുക” എന്ന പ്രമേയത്തിന്മേൽ കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡല സമ്മേളനം ഡിസംബർ 3 ന് കുമ്പളയിൽ വെച്ച് നടത്താൻ വേണ്ടി കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലെടുത്ത തീരുമാനപ്രകാരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മുസ സാഹിബ് ചെയർമാനും, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ വർക്കിങ്ങ് ചയർമാനും, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ബാസ് ജനറൽ കൺവീനറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ വർക്കിങ്ങ് കൻവീനറും വി.പി അബ്ദുൽ ഖാദർ ഹാജി ട്രഷററുമായി നൂറ്റൊന്ന് അംഗ സംഘാടക സമിതി രുപീകരിച്ചു.

വൈകുന്നേരം 3 മണിക്ക് കുമ്പള മാവിനക്കട്ടയിൽ നിന്ന് തുടങ്ങുന്ന വൈറ്റ് ഗാർഡ് പരേഡും, റാലിയും കുമ്പള ടൗണിൽ സമാപിക്കും. 4 മണിക്ക് പൊതു സമ്മേളനവും ആരംഭിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കൺവെൻഷനുക്കളും വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കപ്പെടും.

മണ്ഡലം യൂത്ത് ലീഗ് അദ്ധ്യക്ഷൻ സൈഫുള്ള തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ടി.എ മൂസ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.ഡി കബീർ, ജില്ല സെക്രട്ടറി അസീസ് മരീകെ എന്നിവർ സംസാരിച്ചു. ഗോൾഡൻ അബ്ദുൽ റഹ്മാൻ സ്വാഗതവും കെ.എം അബ്ബാസ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here