മഞ്ചേശ്വരത്തെ യുവതലമുറ സര്‍ക്കാര്‍ സര്‍വീസിലേക്ക് മുന്നിട്ടിറങ്ങണം – എ.കെ.എം അഷ്റഫ്

0
231

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്തെ യുവതലമുറ സര്‍ക്കാര്‍ സര്‍വീസിലേക്ക് മുന്നിട്ടിറങ്ങണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്. നെഹ്റു യുവകേന്ദ്ര കാസര്‍ഗോഡും ബ്രദേർസ് മണിമുണ്ടയും സംയുക്താഭിമുഖ്യത്തിൽ ഉപ്പള വ്യാപാര ഭവൻ ഹാളിൽ നടത്തിയ ബ്ലോക്ക് തല യൂത്ത് പാർലമെന്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പരിധിയിലെ വിവിധ ക്ലബുകളിലെ നൂറിലധികം യുവതി യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യൂത്ത് പാര്‍ലമെന്‍റില്‍ റിടേർഡ് എ ഡി പി കാസർഗോഡ് നിസാർ പെർവാഡ് സർക്കാർ ജോലികൾക്കുള മത്സരപരീക്ഷകൾ എന്ന വിഷയത്തിലും പൗരാവകാശവും സർക്കാർ സേവനങ്ങളും എന്ന വിഷയത്തിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി വി ജയരാജൻ, വിദ്യാഭ്യാസവും ലക്ഷ്യ ബോധ്യവും എന്ന വിഷയത്തിൽ ഡോ. ജോബിയും മാലിന്യപ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ സൈഫുള്ള തങ്ങളും ക്ലാസെടുത്തു.

അമീർ മാസ്റ്റർ വിഷയത്തിൽ ക്രോഡീകരണം നടത്തി. പരിപാടിയിൽ അസിം മണിമുണ്ട അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ജസീന്ത ഡിസൂസ മുഖ്യാതിഥയായി. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസിസ് ഹാജി, മംഗൽപ്പാ പഞ്ചായത്ത് വികസന സമിതി ചെയർമാൻ ബി.എം മുസ്തഫ, നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരായ അജ്മൽ കണ്ണൂര്‍, ദീക്ഷിത, മൈമൂനത്ത്, യഷോദ, സഹദ് ബാങ്കോട് എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ സമീപ കാലത്ത് PSC നിയമനം ലഭിച്ച മൈമൂന ടീച്ചറെ ജസീന്ത സിസൂസ ആദരിച്ചു, നാഷനൽ യൂത്ത് വളണ്ടിയർ മജിദ് പച്ചമ്പള സ്വാഗതവും അമീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here