മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം: പൈവളിഗെ നഗറും മംഗൽപ്പാടിയും ജേതാക്കൾ

0
209

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൈവളിഗെ നഗറും ഹൈസ്കൂൾ വിഭാഗത്തിൽ മംഗൽപ്പാടി ഗവ. ഹൈസ്കൂളും ജേതാക്കളായി. പൈവളിഗെ നഗർ സ്കൂൾ 203 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 192 പോയിന്റ് നേടിയ എസ്.എ.ടി. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 136 പോയിന്റ് നേടി എസ്.ഡി.പി.എച്ച്.എസ്. ധർമത്തടുക്ക മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്. വിഭാഗം ജനറൽ ജി.എച്ച്.എസ്. മംഗൽപ്പാടി (168), എസ്.ഡി.പി.എച്ച്.എസ്. ധർമത്തടുക്ക (151), ജി.എച്ച്.എസ്. ബേക്കൂർ (121). യു.പി. ജനറൽ: ഡി.ബി.എ.യു.പി.എസ്. കയ്യാർ (78), വി.എ.യു.പി.എസ്. മിയാപദവ് (66), എസ്.ആർ.എ.യു.പി.എസ്. കുബണൂർ (64). എൽ.പി. ജനറൽ: എസ്.എസ്.ബി.എ.യു.പി.എസ്. അയില (54), ഡി.ബി.എ.യു.പി.എസ്. കയ്യാർ (52) സെയ്‌ന്റ് ജോസഫ്സ് എ.യു.പി.എസ്. കളിയൂർ (52) വി.എ.യു.പി.എസ്. മിയാപദവ് (49). എച്ച്.എസ്. അറബിക്: ജി.എച്ച്.എസ്.എസ്. മംഗൽപ്പാടി (79), ജി.എച്ച്.എസ്.എസ്. ഷിറിയ (58), ജി.എച്ച്.എസ്.എസ്. ഉപ്പള (43). യു.പി. അറബിക്: എ.ജെ.ഐ.എ.യു.പി.എസ്. ഉപ്പള (59), കെ.എം.എ.യു.പി.എസ്. ആരിക്കാടി (48), ജി.എച്ച്.എസ്.എസ്. ഷിറിയ (44). എൽ.പി. അറബിക്: സെയ്‌ന്റ് ജോസഫ്സ് എ.യു.പി.എസ്. കളിയൂർ (43), എ.യു.എ.എസ്. ബാക്രബയൽ (41), ഡി.ബി.എ.യു.പി.എസ്. കയ്യാർ (41). എച്ച്.എസ്. സംസ്കൃതം: എസ്.ഡി.പി.എച്ച്.എസ്. ധർമത്തടുക്ക (88), എസ്.വി.വി.എച്ച്.എസ്. കൊട്ടലമുഗറു (82), എസ്.എ.ടി.എച്ച്.എസ്. മഞ്ചേശ്വരം (61). യു.പി. സംസ്കൃതം: ഡി.ബി.എ.യു.പി.എസ്. കയ്യാർ (86), ഹെദ്ദാരി എ.യു.പി. സ്കൂൾ ബായാർ (80), എ.യു.പി.എസ്. ധർമത്തടുക്ക (73) എന്നിങ്ങനെയാണ് പോയിന്റുനില. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് ഉദ്ഘാടനംചെയ്തു. പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ എം.കെ.അമീർ അധ്യക്ഷതവഹിച്ചു. കാസർകോട് ഡയറ്റ് റിട്ട. പ്രിൻസിപ്പൽ സി.എം.ബാലകൃഷ്ണൻ, എ.ഇ.ഒ. വി.ദിനേശ്, ബി.പി.ഒ. ഗുരുപ്രസാദ് റൈ, പ്രിൻസിപ്പൽ കെ.വിശ്വനാഥ, പ്രഥമാധ്യാപകൻ ബി.ഇബ്രാഹിം. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ശശികല തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ഡി.സജിത്ത് ബാബു കലോത്സവനഗരി സന്ദർശിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here