ബാബരി ഭൂമി കേസ്​: വാട്​സ്​ ആപ്​ ഗ്രൂപ്പുകളില്‍ അഡ്​മിന്‍ ഒണ്‍ലി മോഡ്​

0
212

ന്യൂഡല്‍ഹി : (www.mediavisionnews.in) ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിന്‍ ഒാണ്‍ലി മോഡിലേക്ക്​ മാറുന്നു. ഗ്രൂപ്പുകളിലെ അഡ്​മിന്‍മാര്‍ക്ക്​ മാത്രം മെസേജ്​ അയക്കാവുന്ന രീതിയിലേക്കാണ്​​ ഗ്രൂപ്പുകള്‍ മാറിയത്​. ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും സ്വമേധയ പല ​ അഡ്​മിന്‍മാരും ഗ്രൂപ്പുകളെ അഡ്​മിന്‍ ഒണ്‍ലി മോഡിലേക്ക്​ മാറ്റുകയായിരുന്നു.

ബാബരി കേസില്‍ വിധി പുറത്തു വരുന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന്​ സുരക്ഷാ ഏജന്‍സികള്‍ വ്യക്​തമാക്കിയിരുന്നു. ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍ക്ക്​ അഡ്​മിന്‍മാരായിരിക്കും ഉത്തരവാദികളെന്നും പല സംസ്ഥാനങ്ങളിലേയും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിന്‍ ഓണ്‍ലി രീതിയിലേക്ക്​ മാറിയത്.

അതേസമയം, വിധിക്ക്​ മുന്നോടിയായി രാജ്യമെങ്ങും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്​. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here