കോഴിക്കോട്: (www.mediavisionnews.in) മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പ്പിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറക്കുകയോ പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിഫ്‌രി തങ്ങള്‍മുത്തുകോയ തങ്ങളുടെ പ്രതികരണം.
പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിന് വേണ്ടി മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും അത് ബാങ്കിന് തന്നെ. പണ്ടുകാലത്ത് ഉച്ചഭാഷിണി ഉപയോഗം ശല്യമായി ജനങ്ങള്‍ കരുതിയിരുന്നു. അത് ഇന്നത്തേക്കാള്‍ നന്മയുടെ കാലഘട്ടമായിരുന്നു. എന്നാല്‍ ഇന്ന് സുന്നികളായ ആളുകള്‍ക്ക് തന്നെ ഇതിനോട് ചിലപ്പോള്‍ നീരസം വന്നേക്കാം. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമമെമന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു വാക്കും പ്രവൃത്തിയും നമ്മളില്‍ നിന്നുണ്ടാകാന്‍ പാടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പ്പിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറച്ചോ, പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തിയോ നിയന്ത്രിക്കുന്നതാണ് നല്ലത്. എല്ലാ മഹല്ലുകാരും ഇത് നിയന്ത്രിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക