ബദിയടുക്ക:(www.mediavisionnews.in) വിഷം ഉള്ളിൽചെന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിക്കട്ടയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാവിനക്കട്ടയിലെ മുഹമ്മദ് ഇർഷാദ് (22) ആണു മരിച്ചത്. 24നു രാത്രി 12നു താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിഷം അകത്തു ചെന്നതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെയാണു മരിച്ചത്. അഷറഫ്– അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഇംതിയാസ്, ഇർഫാൻ, റജീന, രഹ്ന.