നബിദിന ഘോഷയാത്ര നടത്താൻ കർശന ഉപാധികളോടെ അനുമതിയെന്ന് ജില്ലാ കലക്ടർ

0
246

കാസർകോട് : (www.mediavisionnews.in)നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ മഹൽ ജമാഅത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന നബിദിന ഘോഷയാത്ര കർശന ഉപാധികളോടെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി. അയോധ്യ വിധിയുടെ പശ്ചാതലത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞ കണക്കിലെടുത്താണ് നബി ദിന ഘോഷയാത്ര നടത്തുന്നതിന് തലേ ദിവസം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് നിലവിൽ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകൾ പ്രഖ്യാ പിക്കുന്നു.

1. കാൽ നടയായി നബിദിന റാലി അനുവദിക്കുന്നതാണ് .
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടുള്ളതല്ല
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല
5. നബിദിനറാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here