കര്‍ണാടക: (www.mediavisionnews.in) കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ തുരത്താനായുള്ള കര്‍ഷകന്റെ സൂത്രപ്പണി വൈറലാവുന്നു. കൃഷി നശിപ്പിക്കാനയി വളര്‍ത്തു നായയെ പെയിന്റടിച്ച് കടുവയാക്കിയാണ് കര്‍ഷകര്‍ കുരങ്ങനെ ഓടിക്കാന്‍ വഴി കണ്ടെത്തിയത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.
തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടവുയുടെ നിറം അടിച്ചത്. കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലെ ശല്യക്കാരെ തുരത്താനായി കടുവയുടെ പാവ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അതുപോലെ ഒരു പാവയെ തന്റെ കൃഷിയിടത്തും വച്ചു. അപ്പോള്‍ കുരങ്ങന്മാരുടെ ശല്യം കുറഞ്ഞു. ഇതാണ് നായയെ കടുവയുടെ നിറം പൂശാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീകാന്ത് പറയുന്നു. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് ശ്രീകാന്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു.
കൃഷിയടത്തിന്റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറ്റി വച്ചു നോക്കി. ആ പ്രദേശത്തേക്ക് കുരങ്ങന്മാര് വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കര്ഷകന് തന്റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുക്കുകയായിരുന്നെന്നും ശ്രീകാന്ത് പറയുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക