മംഗളൂരു: (www.mediavisionnews.in) കാസര്‍കോട് കുമ്പള സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് (ആറ്) കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും.
2009 മെയ് 21 ന് കുമ്പള ബസ് സ്റ്റാന്റില്‍ വെച്ച് പരിചയപ്പെട്ട ബീഡിതൊഴിലാളിയായ 28 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വീട്ടുകാരോട് പെര്‍ളയിലെ ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി കുമ്പളയിലെ വീട്ടില്‍ നിന്നിറങ്ങിയത്. നാല് ദിവസം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം കര്‍ണ്ണാടകയിലെ മടിക്കേരിക്കടുത്ത കുശാല്‍ നഗര്‍ ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിനിടെ 2009 സെപ്തംബറില്‍ മോഹന്‍ പിടിയിലായതോടെയാണ് കുമ്പളയിലെ യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. മോഹന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കുശാല്‍ നഗറിലെ ലോഡ്ജിലെത്തിക്കുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ക്ഷേത്ര ദര്‍ശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് മോഹന്‍ യുവതിയെ ഒപ്പം കൂട്ടുകയും കുശാല്‍ നഗര്‍ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും പിന്നീട് ലോഡ്ജില്‍ തിരിച്ചെത്തി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തുവെന്നാണ് കേസ്. കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശിയായ മോഹനെതിരെ സമാനമായ മറ്റ് 17 കേസുകളിലും വധശിക്ഷയും ജീവപര്യന്തവും അടക്കമുള്ള ശിക്ഷകള്‍ പ്രഖ്യാപിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിനിടെ 2009 സെപ്തംബറില്‍ മോഹന്‍ പിടിയിലായതോടെയാണ് കുമ്പളയിലെ യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. മോഹന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കുശാല്‍ നഗറിലെ ലോഡ്ജിലെത്തിക്കുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ക്ഷേത്ര ദര്‍ശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് മോഹന്‍ യുവതിയെ ഒപ്പം കൂട്ടുകയും കുശാല്‍ നഗര്‍ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും പിന്നീട് ലോഡ്ജില്‍ തിരിച്ചെത്തി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തുവെന്നാണ് കേസ്. കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശിയായ മോഹനെതിരെ സമാനമായ മറ്റ് 17 കേസുകളിലും വധശിക്ഷയും ജീവപര്യന്തവും അടക്കമുള്ള ശിക്ഷകള്‍ പ്രഖ്യാപിച്ചിരുന്നു.