ഉപ്പളയിൽ ഓട്ടോഡ്രൈവറെ ട്രിപ്പു വിളിച്ചുകൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

0
187

മഞ്ചേശ്വരം: (www.mediavisionnews.in) ഉപ്പള സ്വദേശിയായ ഓട്ടോഡ്രൈവറെ ട്രിപ്പുവിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. മജീർപ്പള സ്വദേശി അനസാണ് അറസ്റ്റിലായത്. 23-നാണ് സംഭവം. ഉപ്പള സ്റ്റാൻഡിലെ ഒട്ടോ ഡ്രൈവറായ മുഹമ്മദ് നൗഷാദിനെ മൊറത്തണ ഭാഗത്തേക്ക് ട്രിപ്പുവിളിക്കുകയും അവിടെയെത്തിയപ്പോൾ ഒരുസംഘം ഇയാൾ പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ട് മർദിച്ചെന്നാണ് കേസ്. ഭീഷണിയെത്തുടർന്ന് 50,000 രൂപ കൊടുത്തുവെന്നും ഇതിനുശേഷവും ഭീഷണി തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിൽ പരാതി നൽകിയത്. ഇതനുസരിച്ച് കണ്ടാലറിയാവുന്ന പതിനഞ്ചോളം ആളുകളുടെപേരിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അറസ്റ്റിലായ അനസിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും മഞ്ചേശ്വരം എസ്.ഐ. എ.അനൂപ്കുമാർ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here