ഉപ്പളയില്‍ വസ്ത്രക്കടയിലും പഴക്കടയിലും കവര്‍ച്ച

0
183

ഉപ്പള : (www.mediavisionnews.in) ഉപ്പളയില്‍ വസ്ത്രക്കടയിലും പഴക്കടയിലും കവര്‍ച്ച. വസ്ത്രക്കടയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ തുണിത്തരങ്ങളും പഴക്കടയില്‍ നിന്ന് 5000 രൂപയും കവര്‍ന്നു.

ഉപ്പള സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൂസോടിയിലെ നിസാമിന്റെ ട്രെൻഡ്‌സ് റെഡ്‌മെയ്ഡ് കടയുടെ ഷട്ടറും അകത്തെ ഗ്ലാസും തകര്‍ത്താണ് ഒന്നേകാല്‍ ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.

രണ്ടു ദിവസം മുമ്പ് ഇതിന് സമീപത്തെ റെഡ് ക്ലബ് റഷീദിന്റെ വീക്കെൻഡ് വസ്ത്രക്കടയില്‍ നിന്ന് 80,000 രൂപയുടെ വസ്ത്രം മോഷണം പോയിരുന്നു.

മഞ്ചേശ്വരത്തെ മോണുവിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയില്‍ നിന്നാണ് 5000 രൂപ മോഷണം പോയത്. രണ്ടുപരാതികളിലും മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here