ഉപ്പള: (www.mediavisionnews.in) ഉപ്പള ബേക്കൂർ മര മില്ലിന് സമീപത്തെ ഒരു വീടിനു നേരെ ഗുണ്ടാ ആക്രമണം. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ നാലംഗ സംഘം വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനു നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബൈക്കും അക്രമി സംഘം അടിച്ചു തകർത്തു. വീടിന്റെ ജനൽ ചില്ലും കാറും പൂർണമായും തകർന്നു.
ആദ്യം രണ്ട് പേർ ബൈക്കിലും പിന്നീട് നാലു പേർ ഓട്ടോയിലുമാണ് എത്തിയത്. ബൈക്കിൽ അസമയത്ത് വീടിനു മുമ്പിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പ്രദേശത്തെ ചിലരെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. അൽപം കഴിഞ്ഞ് ഓട്ടോയിൽ സംഘടിച്ചെത്തിയ നാലു പേരാണ് അക്രമാസക്തരായത്.
സംഭവം എന്താണെന്നറിയാതെ പകച്ചു നിൽക്കുകയാണ് വീട്ടുകാർ. പൊലിസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടുന്നതിനോ കേസെടുക്കുന്നതിനോ തയ്യാറായിട്ടില്ലെന്ന് വീട്ടുക്കാർ പറഞ്ഞു.
ഉപ്പളയിലും പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ഗുണ്ടാ മാഫിയാ സംഘങ്ങളെ നിലനിർത്തുന്നതിൽ പൊലിസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇവിടങ്ങിൽ ഗുണ്ടാവിളയാട്ടം ഏറിവരുന്നത്. ഇത്തരം ഗുണ്ടാ ആക്രമണങ്ങളെ പതിവ് സംഭവമായി കാണുകയാണ് പൊലിസ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക