ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര; നടപടി ശക്തമാക്കി പൊലീസ്

0
201

കാസര്‍കോട്: (www.mediavisionnews.in) വാഹനാപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നുപേര്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇതിനുപുറമെ മദ്യപിച്ചും അമിതവേഗതയിലും ഹെല്‍മെറ്റില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഈ രീതിയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് ടൗണ്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നുപേര്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ മുമ്പ് പിഴയീടാക്കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം കേസുകള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓടിക്കുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ നിര്‍ത്തിയിടുന്ന വിദ്യാര്‍ത്ഥികളുടെ നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here