അയോധ്യാ കേസ്; അലഹാബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രിംകോടതി

0
211

ന്യൂഡല്‍ഹി: (www.mediavisionnews.in) തർക്കഭൂമി മൂന്നായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രിംകോടതി. ബാബറി മസ്ജിദ് തകർത്തത് സുപ്രിംകോടതി വിധി അട്ടിമറിച്ചെന്ന് കോടതി. അയോധ്യാ കേസിൽ വിധി പ്രസ്താവം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ ഷിയാ വഖഫ് ബോർഡിന്റെയും നിർമോഹി അഖാരയുടേയും ഹർജി കോടതി തള്ളി. പള്ളി നിർമിച്ച് 1857 വരെ മുസ്ലീംഗങ്ങൾ പ്രാർത്ഥന നടത്തിയതിന് തെളിവുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടാണ് കോടതിയുടെ ആധികാരിക രേഖ. ഈ കണ്ടെത്തൽ അനുസരിച്ചാണ് കോടതി വിധിയെന്നും വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വായിച്ചു. ബാബറി മസ്ജിദ് ഒഴിഞ്ഞ സ്ഥലത്ത് നിർമിച്ചതല്ല. അതിന് താഴെ ഒരു ആരാധനാലയം ഉണ്ടായിരുന്നുവെന്ന് സുപ്രിംകോടതി പറയുന്നു. അമ്പലമായിരുന്നു എന്ന കാര്യത്തിൽ ആർക്കിയോളജിക്കൽ സർവേയിൽ പരാമർശമില്ല

12 മുതൽ 16 വരെ എന്ത് സംഭവിച്ചുവെന്ന് പുരാവസ്തു വകുപ്പിന്റെ രേഖകളിൽ പറയുന്നില്ല. ബാബറി മസ്ജിദ് പണിതത് 16 ആം നൂറ്റാണ്ടിൽ. രാമജന്മ ഭൂമിയെന്ന വിശ്വാസം തർക്കമില്ലാത്തത്.
പള്ളി പണിയാൻ ക്ഷേത്രം തകർത്തിട്ടില്ല. ബാബറി മസ്ജിദിന് താഴെയുണ്ടായിരുന്നത് ഹിന്ദു അമ്പലമാണോ എന്ന് അറിയില്ല, എന്നാൽ ഹിന്ദു നിർമ്മിതിയാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കൽപ്പിച്ചുകൊടുക്കാൻ സാധിക്കില്ല. സുന്നി വഖഫ് ബോർഡിന്റെ ഹർജി നിലനിൽക്കുന്നത്. രാമജന്മ സ്ഥലം ന്നെതിന് നിയമവ്യക്തിത്വമില്ല, പക്ഷേ രാമജന്മഭൂമി എന്ന വിശ്വാസത്തിന് തർക്കമില്ല
വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ട്. വിഗ്രഹം കൊണ്ടുവച്ചത് ശരിയായ നടപടിയല്ല. ബാബറി മസ്ജിദിന്റെ വേലിക്ക് പുറത്ത് ഹിന്ദു വിശ്വാസികൾ ആരാധന നടത്തിയിരുന്നു എന്നതിന് തെളിവുണ്ട്. എല്ലാ കാലത്തും ബാബറി മസ്ജിദിൽ ആരാധന നടത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here