അയോധ്യകേസ്: കോടതിവിധി മാനിക്കണം- കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍

0
220

കോഴിക്കോട്: (www.mediavisionnews.in) അയോധ്യകേസില്‍ കോടതിവിധി എല്ലാവരും അംഗീകരിക്കണം. രാജ്യത്തിന്റെ നിയമസംവിധാനത്തിനും ജനാധിപത്യമാര്‍ഗത്തിനും അകത്തുനിന്നുകൊണ്ടുമാത്രം ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തണം. രാജ്യചരിത്രത്തില്‍ത്തന്നെ ഏറ്റവും സുപ്രധാന കേസുകളിലൊന്നാണിത്.

ഇന്ത്യ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും വിധി ഉറ്റുനോക്കുന്നുണ്ട്. വിധിവരുമ്പോള്‍ വിശ്വാസിസമൂഹം സംയമനത്തോടെ അതിനെ കാണണം. ആഘോഷത്തിനോ നിയമത്തിന്റെ അതിരുകടന്നുള്ള പ്രതിഷേധത്തിനോ തുനിയാതെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള പ്രതിജ്ഞാബദ്ധത കൂടുതല്‍ കരുതലോടെ ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണിത്.

വികാരപ്രകടനങ്ങള്‍ക്ക് ഒരുനിലയ്ക്കും ആരും മുതിരരുത്. ഇതിന്റെ പേരില്‍ രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കപ്പെടരുത്. ബാബ്‌റി മസ്ജിദ് വിശ്വാസികളുടെ അഭിമാനമാണെന്നതുപോലെ ഈ രാജ്യവും നമ്മുടെ അഭിമാനമാണ്. അതിന്റെ അന്തസ്സ് കളയുന്ന ഒരു നീക്കത്തിനും ആരും മുതിരരുത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here