17 ദിനം പിന്നിട്ട് ബിഗില്‍; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

0
506

ചെന്നൈ : (www.mediavisionnews.in)  റിലീസ് ചെയ്ത് 17 ദിനം പിന്നിടുമ്പോഴും വിജയ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ബിഗില്‍. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടി രൂപയാണ്. ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേര്‍ഷന്‍ മാത്രം നേടിയ 259 കോടി എന്ന റെക്കോര്‍ഡും ബിഗില്‍ പിന്നിട്ടു.

ബാഹുബലി സീരിസ്, എന്തിരന്‍ 2, സാഹോ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രവുമാണ് ഇപ്പോള്‍ ബിഗില്‍. സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമായ ‘ബിഗില്‍’ പ്രഖ്യാപന വേള മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമായിരുന്നു. ‘തെരി’ക്കും ‘മെര്‍സലി’നും ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കിയിട്ടുള്ളതാണ്.

Bigil Box Office collection update: Vijay's sports drama collects Rs 300 crore in 17 days!

നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. എജിഎസ് എന്റര്ടയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here