11 കോടിയുടെ താരത്തെ ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

0
213

ദില്ലി (www.mediavisionnews.in) : ഐപിഎല്‍ 2019 സീസണില്‍ 11 കോടിക്ക് നിലനിര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ഇക്കുറി ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പുതിയ സീസണിന് മുന്നോടിയാണ് താരത്തെ റിലീസ് ചെയ്തത്. കോളിന്‍ ഇന്‍ഗ്രാം, ഹനുമ വിഹാരി, അങ്കുഷ് ബൈന്‍സ്, കോളിന്‍ മണ്‍റോ എന്നിവരെയും ഡല്‍ഹി ഒഴിവാക്കി. 2016ലാണ് മോറിസ് ഡല്‍ഹി ടീമിലെത്തിയത്.

ആഭ്യന്തര താരങ്ങളായ ജലജ് സക്‌സേന, മാഥ് സിംഗ്, ബന്ദാരു അയ്യപ്പ എന്നിവരെയും ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടിട്ടുണ്ട്. താരലേലത്തിന് മുന്നോടിയായി ആര്‍ അശ്വിനെയും അജിങ്ക്യ രഹാനെയും ഡല്‍ഹി സ്വന്തമാക്കിയിരുന്നു. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ്മ, അക്ഷാര്‍ പട്ടേല്‍, അമിത് മിശ്ര, ഹര്‍ഷാല്‍ പട്ടേല്‍, ആവേഷ് ഖാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളെയും കാഗിസോ റബാഡ, കീമോ പോള്‍, സന്ദീപ് ലമിച്ചാനെ തുടങ്ങിയ വിദേശികളെയും ക്യാപിറ്റല്‍സ് നിലനിര്‍ത്തി.

റൂത്തര്‍‌ഫോര്‍ഡിനെ മുംബൈ ഇന്ത്യന്‍സിനും ജഗദീശ സുജിത്തിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ട്രെന്‍ഡ് ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍സിനും രാഹുല്‍ തിവാട്ടിയ, മായങ്ക് മര്‍ക്കാണ്ഡെ എന്നിവരെ രാജസ്ഥാന്‍ റോയല്‍സിനും ക്യാപിറ്റല്‍സ് കൈമാറിയിരുന്നു. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ഇക്കുറി ഐപിഎല്‍ താരലേലം. 27.85 കോടി താരലേലത്തില്‍ ഡല്‍ഹിക്ക് ചിലവഴിക്കാം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here