കാസര്‍കോട് (www.mediavisionnews.in): പഴയ സ്വര്‍ണ്ണാഭരണ ബിസിനസ് നടത്തിയിരുന്ന ആളെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൊന്നു കിണറ്റില്‍ തള്ളിയെന്ന കേസിന്റെ വിധി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മറ്റന്നാള്‍ പ്രഖ്യാപിക്കും. 2017 ജനുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. വിദ്യാനഗര്‍, ഹിദായത്ത് നഗറില്‍ താമസക്കാരനും പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്സുകാരനുമായ മന്‍സൂര്‍ അലി(50)യാണ് കൊല്ലപ്പെട്ടത്.
തമിഴ്‌നാട് അത്താണി താലൂക്കിലെ അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ് അഷ്‌റഫ് (30), ബണ്ട്വാള, കറുവപ്പാടി, മിത്തടുക്ക, പദ്യാന ഹൗസിലെ അബ്‌ദുള്‍ സലാം (50), കര്‍ണ്ണാടക ഹാസനിലെ രംഗപ്പ (45) എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്നാം പ്രതിയായ മാരിമുത്തു കാസര്‍കോട് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും കോടതി അപേക്ഷ തള്ളുകയും ചെയ്‌തിരുന്നു.
പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് പ്രതി മുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജാമ്യക്കാരായ തമിഴ്‌നാട് പുതുക്കോടിയിലെ ആനന്ദി, അത്താണി അരതങ്കിയിലെ രാമസ്വാമി എന്നിവരെ കോടതി പിഴ ശിക്ഷിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക