സമൂഹമാധ്യമങ്ങിൽ അപകീർത്തി: യൂത്ത് ലീഗ് നേതാവ് പൊലീസിൽ പരാതി നൽകി

0
212

ഉപ്പള: (www.mediavisionnews.in) അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടി റഹ്മാൻ ഗോൾഡൻ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച്ച രാവിലെ മുതലാണ് റഹ്മാൻ ഗോൾഡനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വാട്സ് അപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരം കള്ള കഥകൾ പടച്ചു വിടുന്നതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം പൊലീസിലാണ് റഹ്മാൻ ഗോൾഡൻ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവിക്കും സൈബർ സെല്ലിലും ചൊവ്വാഴ്ച്ച പരാതി നൽകിയേക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here