മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്തായി എന്ന വാര്‍ത്ത അങ്കലാപ്പോടെയാണ് മലയാളി ക്രിക്കറ്റ് ലോകം കേട്ടത്. ബംഗ്ലാദേശിനെതിരെ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു വിന്‍ഡീസിനെതിരെ കളിയ്ക്കുമെന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍ ടീം പ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ അവിശ്വസനീയമായി സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു. എന്നാല്‍ സഞ്ജു എങ്ങനെ പുറത്തായതെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍ മാധ്യമങ്ങള്‍.
സഞ്ജുവിനെ ടീമില്‍നിന്നു തഴയാന്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഒന്ന്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവു തന്നെ. ബംഗ്ലദേശിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോഹ്ലിക്ക് വിന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമിലേക്കു തിരിച്ചെത്തണമെങ്കില്‍ ഒരാള്‍ വഴിമാറിക്കൊടുക്കേണ്ടിയിരുന്നു.
അത് സഞ്ജുവാകട്ടെയെന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സിലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. റിഷഭ് പന്തിനെ തഴഞ്ഞ് സഞ്ജുവിനെ നിലനിര്‍ത്തണമോയെന്നും ചര്‍ച്ചയുയര്‍ന്നെങ്കിലും ഒരിക്കല്‍ക്കൂടി പന്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
മറ്റൊന്ന് രോഹിത്തിന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനും സെലക്ടര്‍മാര്‍ ശ്രമം നടത്തി. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ടീമില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുഖേന രോഹിത് സെലക്ടര്‍മാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സഞ്ജുവിനെ തഴയാന്‍ സെലക്ടര്‍മാര്‍ ഉറപ്പിച്ചത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക