ശബരിമല വിധി ഏഴംഗബെഞ്ചിന് വിട്ടു; നിര്‍ണായക വിധി വിയോജനത്തോടെ

0
194

ന്യൂഡല്‍ഹി: (www.mediavisionnews.in) ശബരിമലകേസ് വിശാല ബെഞ്ചിലേക്ക്. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹർജികൾ പുനഃപരിശോധിക്കുക. ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ 2006-ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ വ്യവഹാരങ്ങൾക്ക് ശേഷമായിരുന്നു വിധി. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ അതു നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.‌ വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുമ്പാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here