മുംബൈ (www.mediavisionnews.in) : വാഹനമോടിക്കാന്‍ ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള നഗരം എന്ന പേര് ചീത്തപ്പേര് സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം മുംബൈ. ഫ്രാൻസ് ആസ്ഥാനമായ മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ ഈ ‘നേട്ടം’.
100 ലോകനഗരങ്ങളില്‍ നടത്തിയെ സര്‍വ്വേയില്‍ കനഡയിലെ കാൽഗറിക്കാണ് ഒന്നാം സ്ഥാനം. ആഹ്ളാദകരമായ ഡ്രൈവിംഗിന് കാല്‍ഗറി ഒന്നാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ നഗരമെന്ന പദവി ദുബൈ സ്വന്തമാക്കി. ഒട്ടാവ, ബേൺ, എൽപാസോ, വാൻകൂവർ, ഗോതൻബർഗ്, ദുസ്സൽദോർഫ്, ബേസൽ, ഡോട്‍മുണ്ടു തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ പിന്നാലെയുള്ളത്.
റോഡിന്റെ ഗുണമേന്മ, കുറഞ്ഞ റോഡ് ടാക്‌സ്, താരതമ്യേന കുറഞ്ഞ ഇന്ധനച്ചെലവ്, പാർക്കിങ് സൗകര്യം, അപകടങ്ങൾ കുറവ് തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് മിസ്റ്റർ ഓട്ടോ റോഡുകൾക്ക് മാർക്കിട്ടത്. 100 പോയിന്റുമായി കാൽഗരി ഒന്നാംസ്ഥാനത്തെത്തിയപ്പോൾ 97.87 പോയിന്റുമായിട്ടാണ് ദുബൈ രണ്ടാമതെത്തിയത്.
പെർത്ത്, കാൽഗാരി, വിയന്ന, സിംഗപ്പൂർ, ലണ്ടൻ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റോഡ് നികുതി മാത്രമേ ഈടാക്കുന്നുള്ളൂ എന്നതാണ് ദുബൈയുടെ പ്രത്യേകത. കാനഡ, സിറ്റ്‌സ്വർലൻഡ്, ടെക്‌സാസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് തുടർ സ്ഥാനങ്ങളിലുള്ളത്.
റോഡ് ഗതാഗതത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്ന നഗരങ്ങളുടെ പഠനത്തോടൊപ്പം വാഹന യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നഗരങ്ങളിലെ അവസ്ഥകളും സര്‍വ്വേ പരിശോധിച്ചു. ഡ്രൈവിങ് പ്രയാസം സൃഷ്ടിക്കുന്ന നഗരങ്ങളെയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ നഗരങ്ങളാണ് ഇതിൽ കൂടുതൽ.
പൊട്ടിത്തകര്‍ന്ന റോഡുകളും അടിപ്പിച്ചടുപ്പിച്ചുള്ള വേഗനിയന്ത്രണ തടസ്സങ്ങളും വമ്പന്‍ ഗതാഗതക്കുരുക്കുകളുമൊക്കെ മുംബൈയിലെത്തുന്ന സഞ്ചാരികളെ വാഹനമോടിക്കലില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍വ്വേ പറയുന്നത്. ജനങ്ങള്‍ കൂടുതലായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിന് കാരണവും ഇതുതന്നെയാണെന്ന് സര്‍വ്വേ പറയുന്നു.
പാക്കിസ്ഥാനിലെ കറാച്ചിക്കും പിന്നിലാണ് ഈ ഗണത്തിൽ മുംബൈ എന്നതാണ് ഞെട്ടിപ്പിക്കുന്നത്. മോശം നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്തയുമുണ്ട്. കൊല്‍ക്കത്തയ്ക്ക് 29.99 പോയന്റു കിട്ടിയപ്പോള്‍ കേവലം ഒരു പോയന്റുമാത്രമാണ് മുംബൈക്ക് കിട്ടിയത്. ഇന്ത്യയില്‍നിന്ന് പട്ടികയില്‍ ഇടംപടിച്ചത് ഈ രണ്ടു നഗരങ്ങള്‍ മാത്രമാണെന്നതും കൗതുകകരമാണ്.
മുംബൈ, ഉലൻബാത്തർ, കൊൽക്കത്ത, ലാഗോസ്, കറാച്ചി, ബൊഗോട്ട, സാവോപോളോ, മെക്‌സിക്കോ സിറ്റി, റിയോഡി ജനീറോ, മോസ്‌കോ റോഡ് എന്നിങ്ങനെയാണ് ഡ്രൈവിംഗ് അനുഭവത്തിലെ മോശം പത്ത് നഗരങ്ങളുടെ പട്ടിക.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക